ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി മനേക ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് ചോദിക്കുന്നതിനിടെ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്റെ സഹായം ലഭിക്കില്ലെന്നാണ് മനേക ഗാന്ധി പറഞ്ഞത്.
സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ മനേക ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. 'നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്ലിംങ്ങളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്ലിംങ്ങള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ'- എന്നാണ് മനേക പറഞ്ഞത്.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചതായി പിന്നീട് വെള്ളിയാഴ്ച മനേക ഗാന്ധി വ്യക്തമാക്കി. 'ഞാന്‍ മുസ്ലിംങ്ങളെ സ്‌നേഹിക്കുന്നു, ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ യോഗത്തെ ഞാന്‍ വിളിച്ചു. ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അവരുടെ പങ്കാളിത്തം വളരെ പ്രധാനമായിരിക്കുമെന്നും മാത്രമാണ് ഉദ്ദേശിച്ചത്. ആളുകളുടെ സ്‌നേഹവും പിന്തുണയും കാരണമാണ് ഞാന്‍ വിജയിക്കുന്നത്. പക്ഷെ എന്റെ വിജയം മുസ്ലിംങ്ങളില്ലാത്തതാണെങ്കില്‍, അത് എനിക്ക് വിഷമമുണ്ടാക്കും. എനിക്ക് വേര്‍തിരിവില്ല. വോട്ട് ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടമാണ്.'
മനേക ഗാന്ധിയുടെ പ്രസ്താവന മുസ്ലിംങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയ്ക്ക് മന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon