തിരുവനന്തപുരം: ശശി തരൂരിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് എഐസിസിയുടെ പ്രത്യേക നിരീക്ഷകന്‍. നാനോ പഠോലയെ ആണ് പ്രത്യേക നിരീക്ഷികനായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏകോപനമില്ലെന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നടപടി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നും അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരത്തേക്ക് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

This post have 0 komentar
EmoticonEmoticon