ന്യൂഡല്‍ഹി: സിബിഐ സ‌്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ‌് അസ‌്താനയ‌്ക്ക‌് എതിരെ രജിസ്റ്റര്‍ ചെയ‌്ത എഫ‌്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. അറസ‌്റ്റ‌് ഉള്‍പ്പെടെ തുടര്‍ നടപടികളില്‍നിന്ന‌് അസ‌്താനയ‌്ക്ക‌് നല്‍കിയിരുന്ന നിയമപരിരക്ഷയും ഒഴിവാക്കി. അസ‌്താനയ‌്ക്കും മറ്റ‌് പ്രതികള്‍ക്കും എതിരായ അന്വേഷണം 10 ആഴ‌്ചയ‌്ക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.
അസ‌്താനയ‌്ക്ക‌് പുറമേ കേസില്‍ സിബിഐ നേരത്തെ അറസ‌്റ്റ‌് ചെയ‌്ത സിബിഐ ഡിഎസ‌്പി ദേവേന്ദര്‍കുമാര്‍, കോഴ ഇടപാടില്‍ ഇടനിലക്കാരനായ മനോജ‌്പ്രസാദ‌് എന്നിവര്‍ക്ക‌് എതിരെ രജിസ്റ്റര്‍ ചെയ‌്ത കേസും റദ്ദാക്കാനാകില്ലെന്ന‌് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, അഴിമതിനിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ നടപടിദൂഷ്യം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ‌് അസ‌്താനയ‌്ക്ക‌് എതിരെ കേസെടുത്തത‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon