ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ജമ്മു കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിക്കും.ഉത്തര്‍പ്രദേശിലെ ഹിന്ദോന്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഉടന്‍തന്നെ ശ്രീനഗറിലേക്ക് തിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് എത്തിക്കുന്ന മൃതദേഹങ്ങള്‍ തുടര്‍ന്ന് ജവാന്മാരുടെ സ്വദേശങ്ങളിലേക്ക് വിമാനമാര്‍ഗം എത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരവാദികള്‍ ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഓടിച്ചു കയറ്റുകയായിരുന്നു.
45 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.ആദില്‍ അഹമ്മദ് ദര്‍ എന്ന ജെയ്‌ഷെ ഭീകരനാണ് സ്‌കോര്‍പിയോ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon