ന്യൂഡല്‍ഹി: ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഒരുതരത്തിലുള്ള രാഷ്ട്രീയവിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമില്ലെന്ന് രാഹുല്‍ഗാന്ധി അറിയിച്ചു.
'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ ജവാന്‍മാര്‍ക്കും സര്‍ക്കാരിനും പിന്തുണയര്‍പ്പിക്കുകയാണ്. ഇത് നമ്മള്‍ വിലപിക്കുകയും ദഃഖമാചരിക്കുകയും ചെയ്യേണ്ട സമയമാണ്. ഈ സമയം അവര്‍ ബഹുമാനം അര്‍ഹിക്കുന്നു', രാഹുല്‍ വ്യക്തമാക്കി.
'ഒരു ശക്തിക്കും ഒരു വിദ്വേഷത്തിനും വൈരാഗ്യത്തിനും ഇത്തരമൊരു കാര്യം സ്നേഹത്താലും അനുകമ്പയാലും കെട്ടിപ്പടുക്കപ്പെട്ട നമ്മുടെ രാജ്യത്തോട് ചെയ്യാനാവില്ല.ഒരു ശക്തിക്കും ഇന്ത്യയെ ഭിന്നിപ്പിക്കാനാവില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളെല്ലാവരും തന്നെയും ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനും ജവാന്‍മാര്‍ക്കുമൊപ്പം നില്‍ക്കും. മറ്റൊരുതരം ചര്‍ച്ചകള്‍ക്കും ഞങ്ങളില്ല', രാഹുല്‍ വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.സംഭവത്തിനെപ്പറ്റി അദേഹവും സംസാരിച്ചു.
This post have 0 komentar
EmoticonEmoticon