ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളെപ്പറ്റി കേള്‍ക്കാനും അവ മനസിലാക്കാനും ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് കപില്‍ സിബല്‍ മറുപടി നല്‍കിയത്.
'ഞങ്ങള്‍ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും മനസിലാക്കാനുമുള്ള ആര്‍ജവം കാണിക്കണം. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവര്‍ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കള്‍ അറിഞ്ഞിരിക്കണം.- കപില്‍ സിബലിന്റെ ട്വീറ്റില്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon