പാലക്കാട്: വനിതാ മതിലിന് ബസ് വിട്ടു നല്‍കില്ലെന്ന് പറഞ്ഞതിന് കൊല്ലങ്കോട് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് അഞ്ജാത സംഘം അടിച്ചു തകര്‍ത്തു. ബസ് വനിതാ മതിലിന് വിട്ടു നല്‍കില്ലെന്ന് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ബസുടമ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാക്കൾ വനിതാ മതിലിന്‍റെ യാത്രാ ആവശ്യത്തിനായി ബസ് വിട്ടു നൽകണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ബസ് വിട്ടു നൽകാൻ കഴിയില്ലെന്ന് ഉടമ അറിയിക്കുകയും ചെയ്തു. തുടർന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രമണമെന്നും ഉടമ പോലീസിനെ അറിയിച്ചു. എന്നാൽ ബസുടമയുടെ ആവശ്യം സിപിഎം പ്രാദേശിക നേതൃത്വം തള്ളി. ബസ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഎം പറഞ്ഞു. കൊല്ലങ്കോട് പോലീസ് അന്വേഷണം തുടങ്ങി.
This post have 0 komentar
EmoticonEmoticon