ads

banner

Wednesday, 13 November 2019

author photo

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ഭരണപ്രതിസന്ധി ഇന്ന് സുപ്രിം കോടതിയിൽ. രാവിലെ 10.30ന് ശിവസേനയുടെ അഭിഭാഷകർ പ്രതിസന്ധി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തും. രാഷ്ട്രപതി ഭരണത്തിനെതിരെയും ശിവസേന ഹർജി സമർപ്പിച്ചേക്കും.  മഹാരാഷ്ട്ര ഗവർണറുടെ നടപടികളെയാണ് ശിവസേന ചോദ്യം ചെയ്യുന്നത്. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ശിവസേന സുപ്രിം കോടതിയോട് ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് മുന്നിലാകും വിഷയം അവതരിപ്പിക്കുക. 

സർക്കാർ രൂപീകരണത്തിന് മൂന്ന് ദിവസം ആവശ്യപ്പെട്ടിട്ടും ഗവർണർ അനുവദിച്ചില്ലെന്നാണ് ശിവസേനയുടെ പ്രധാന പരാതി. ബിജെപിക്ക് 48 മണിക്കൂർ നൽകി. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് സമയം അനുവദിച്ചത്. ഗവർണർ ബിജെപിയുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നുവെന്നും ശിവസേനയുടെ ഹർജിയിൽ ആരോപിച്ചു. ശിവസേന എംഎൽസി അനിൽ ദത്താത്രേയ ആണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനുമൊപ്പം കോൺഗ്രസും എൻസിപിയും കക്ഷികളായിട്ടുണ്ട്.  അതേ സമയം, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഫഡ്നാവിസ് പങ്കുവച്ചു. സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെയും പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement