ads

banner

Sunday, 6 January 2019

author photo

തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച്‌ അടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലെറിയില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല. പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ല. തീവണ്ടി തടയില്ല. അതേസമയം റെയില്‍വെ സ്റ്റേഷനുകളില്‍ പിക്കറ്റ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് പ്രയാസമാകുന്ന ഒന്നും ഉണ്ടാകില്ല. അവരെ തടയുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, കടകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കുമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement