മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ധാരണ. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അടക്കമുള്ള നേതാക്കളുമായി കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യഎണ്ണം സീറ്റില്‍ മത്സരിച്ച് ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ അറിയിച്ചു. സഖ്യത്തില്‍ സമാനമനസ്കരായ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്താനും ധാരണയായി.
മോദി ഭരണത്തിന് അന്ത്യം വരുത്തുകയെന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഒന്നിച്ച് നിന്ന് പോരാടുമെന്നും ശരത് പവാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon