പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി മെട്രോമാൻ ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിവ ആണ് ഹര്‍ജിയിലെ മറ്റു ആവശ്യങ്ങൾ. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഹർജിയിൽ ഇ ശ്രീധരന്‍ വിശദമാക്കുന്നു.
ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡൻറ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon