ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് വിദഗ്ധ പരിശോധയ്ക്കായി പോയി. വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് 14 ന് ജയ്റ്റ്ലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് ഇപ്പോള്‍ അദ്ദേഹം പോയിരിക്കുന്നത്.
മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള യാത്രയാണ്.ഞായറാഴ്ചയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. ഫെബ്രുവരി ഒന്നിന് മുമ്പ് അദ്ദേഹം തിരികെയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon