മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തിലാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിനു മുതിരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും രണ്ട് വഴിക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്‌സഭാ ഉപതെരഞ്ഞെടുപ്പോടെ തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചതാണ്. പലസ്ഥലങ്ങളിലും വീണ്ടും പ്രശ്‌നങ്ങളുണ്ടായി. ഇതോടെയാണ് ലീഗിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്നത്.
മലപ്പുറത്ത് തന്നെ വീണ്ടും മല്‍സരിക്കാനൊരുങ്ങുന്ന കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷത്തില്‍ ഇടിവു വരാതെ നോക്കേണ്ടതുണ്ട്. അതുപോലെതന്നെ പൊന്നാനിയില്‍ എല്‍ഡിഎഫ് വെല്ലുവിളി ഉയര്‍ത്തിയെക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കോണ്ഗ്രസ്-ലീഗ് മുതിരുന്നത്.
നിലവില്‍ വാഴക്കാട്, പറപ്പൂര്‍ പഞ്ചായത്തുകളിലാണ് മുന്നണി സംവിധാനം തീര്‍ത്തും ഇല്ലാത്തത്. വാഴക്കാട് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള വികസന മുന്നണിയായിരുന്നു ഭരിച്ചിരുന്നത്. തര്‍ക്കം മൂലം ഇരുകൂട്ടരും വേര്‍പിരിഞ്ഞതോടെ വരുന്ന വ്യാഴാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കാന്‍ ധാരണയായി. ശേഷിക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍
തുടരും.
This post have 0 komentar
EmoticonEmoticon