ads

banner

Thursday, 3 January 2019

author photo

ചരിത്രം കുറിച്ച് ന്യൂ ഹോറിസോണ്‍സ് രംഗത്ത്. അതായത്, ഇതുവരെ ബഹിരാകാശ വാഹനങ്ങളൊന്നും പിന്നിട്ടിട്ടില്ലാത്ത ദൂരം സഞ്ചരിച്ചാണ് ന്യൂ ഹോറിസോണ്‍സ് രംഗത്ത് എത്തിയിരിക്കുന്നത്. നാസയ്ക്ക് ബഹിരാകാശത്തെ 'അള്‍ട്ടിമ തുലെ' എന്നറിയപ്പെടുന്ന മഞ്ഞില്‍ പൂണ്ടുനില്‍ക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളയച്ചിരിക്കുകയാണ് ന്യൂ ഹോറിസോണ്‍സ്. മാത്രമല്ല, മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഈ പാറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സൗരയൂഥത്തെ കൂടുതലാഴത്തില്‍ പഠിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബറട്ടറി ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുന്നു.

2006ല്‍ യാത്ര തുടങ്ങിയതാണ് ന്യൂ ഹോറിസോണ്‍. എന്നാല്‍, 2015ല്‍ പ്ലൂട്ടോയിലെത്തിച്ചേര്‍ന്ന വാഹനം കുയ്പെര്‍ ബെല്‍റ്റിലെ വസ്തുക്കളിന്മേല്‍ പഠനം നടത്താനായി നീങ്ങുകയായിരുന്നു. മാത്രമല്ല, (486958) 2014 MU69 അഥവാ അള്‍ട്ടിമ തുലെ എന്നറിയപ്പെടുന്ന പാറകള്‍ക്കരികിലേക്ക് ഇന്നലെയാണ് ഈ വാഹനം എത്തിച്ചേര്‍ന്നത്. ഇത് ഏതാണ്ട് പത്ത് മണിക്കൂര്‍ നേരത്തോളം ഈ വാഹനത്തിന്മേലുള്ള നാസയുടെ നിയന്ത്രണം നഷ്ടമായിരുന്നു. എങ്കിലും ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ വാഹനം ചിത്രങ്ങളയച്ചു തുടങ്ങിയതോടെ നാസയില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി.അങ്ങനെ ചരിത്ര നേട്ടം നേടിയിരിക്കുകയാണ് ഇതിലൂടെ ന്യൂ ഹോറിസോണ്‍സ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement