ന്യൂഡല്‍ഹി : വിവാഹ മോചനത്തിന് ഇനി കുഷ്ഠരോഗം കാരണമാകില്ലെന്ന ബില്‍ ലോക്‌സഭ പാസാക്കി. അതായത്, നിരവധി കാരണങ്ങളുടെ കൂട്ടത്തില്‍ കുഷ്ഠരോഗത്തെ കാരണമാക്കിയുളള വിവാഹ മോചനം ഇനി നടപ്പിലാകില്ല. ഈ രോഗത്തെ ഒഴിവാക്കുന്ന ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെയാണ് അംഗീകരിച്ചിരിക്കുന്നത്.
മാത്രമല്ല, രോഗം തീര്‍ത്തും ഭേദമാക്കാമെന്ന് തെളിയിച്ചതിനെ തുടര്‍ന്നാണിത്തരത്തിലൊരു ബില്‍ കൊണ്ടുവരുന്നതെന്ന് നിയമ സഹായ മന്ത്രി പിപി ചൗധരി സഭയില്‍ വ്യക്തമാക്കി. 2018 ഓഗസ്റ്റിലാണ് ബില്‍ലോക്‌സഭയില്‍ അംഗീകരിച്ചത്. കൂടാതെ, കുഷ്ഠ രോഗികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നടപടികള്‍ വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
This post have 0 komentar
EmoticonEmoticon