ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അതായത്, മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലാണ് കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹലോത്തല്‍ സഭയില്‍ അവതരിപ്പിച്ചത്. മാത്രമല്ല, മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയുള്ള നീക്കം നടന്നത്. എന്നാല്‍, വിഷയം സംയുക്ത പാര്‍ലെമന്ററി സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കെ.വി തോമസ് എം.പിയാണ് ഇക്കാര്യം ലോക്സഭയില്‍ ആവശ്യപ്പെട്ടത്.
കൂടാതെ, ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിട്ട പരാജയത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കിട്ട നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല,സര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നുവെന്നും, വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വാഗ്ദാനം ചെയ്യുന്നതാണ് ബില്ലെന്നും, എന്നാല്‍ തൊഴില്‍ എവിടെയെന്നും കെ.വി തോമസ് ചോദിച്ചു. തൊഴിലില്ലായ്മ രൂക്ഷമാണെന്നും, കേന്ദ്ര നയങ്ങള്‍ തൊഴില്‍ നഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു.മാത്രമല്ല, സമത്വവും സാമൂഹ്യ പുരോഗതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ലോക്‌സഭയെ അറിയിച്ചു.
This post have 0 komentar
EmoticonEmoticon