ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിക്കാൻ പ്രതിജ്ഞാബദ്ധമാണെങ്കിൽ എസ്.പി-ബി.എസ്.പി സഖ്യത്തെ കോൺഗ്രസ് പിന്തുണക്കുകയാണ് വേണ്ടതെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസിനുവേണ്ടി രണ്ടു സീറ്റുകൾ ഞങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം െചയ്യുന്നതായും അഖിലേഷ് പറഞ്ഞു. പ്രിയങ്കയുടെ രംഗപ്രവേശം കോൺഗ്രസിന്റെ മികച്ച തന്ത്രമാണോ എന്ന ചോദ്യത്തിന്, കളവുകൾ മാത്രം പ്രചരിപ്പിക്കുന്ന ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ തങ്ങളെ പിന്തുണക്കണമെന്നായിരുന്നു അഖിലേഷിന്റെ മറുപടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon