ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് പുതുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ വാക്കൌട്ടിനിടയില്‍ ലോക്സഭയില്‍ പാസാക്കിയെടുത്ത ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. അത് മറികടന്ന് ബില്‍ അവതരിച്ചാലും വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് സര്‍ക്കാരിനുറപ്പുണ്ട്. എന്നാല്‍ സെലക്ട് കമ്മിറ്റിക്ക് വിടാനും സര്‍ക്കാര്‍ തയ്യാറല്ല. ഇതോടെ, മുത്തലാഖ് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.
മെഡിക്കല്‍ കൌണ്‍സില്‍ ബില്‍ ഉള്‍പ്പെടെ മറ്റ് നാല് ബില്ലുകളും ഇന്ന് രാജ്യസഭയുടെ പരിഗണനയിലുണ്ട്. റഫാല്‍ വിവാദം ലോക്സഭയില്‍ ഇന്നും ഉയര്‍ന്നുവരാനിടയുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon