ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. ഞായറാഴ്ച മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂചലനത്തില്‍ ആളപായമില്ലെന്നാണു റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. 5.0, 5.1 എന്നിങ്ങനെ തുടര്‍ചലനങ്ങള്‍ തീവ്രത രേഖപ്പെടുത്തി. 60.5 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon