ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹയിലെ ഷാഹീന്‍ബാഗിലുള്ള നാല് നില കെട്ടിടത്തില്‍ തീപ്പിടുത്തം. രണ്ട് കുട്ടികള്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. സംഭവസമയം 25ഓളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.
തീപ്പിടുത്തത്തെത്തുടര്‍ന്ന് ഭയന്ന് കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന കുട്ടികളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരേയും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന ഇഷാന്‍ മാലിക്കിന്റെ മക്കളാണ് മരിച്ച കുട്ടികള്‍.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon