കോട്ടയം: പാല കാർമലീത്ത മഠാംഗമായിരുന്ന അറുപത്തിയൊൻപതുകാരി സിസ്റ്റർ അമലയുടെ കൊലപാതക കേസിൽ വിധി ഇന്ന്. പാല ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. വിശദമായ വാദം കേൾക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.
2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ കാസർഗോഡ് സ്വദേശിയായ സതീഷ് ബാബു എന്നയാള്‍ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.

This post have 0 komentar
EmoticonEmoticon