ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ ആക്രമണ സംഭവങ്ങളെ തുടർന്ന് പാലക്കാട് നഗരത്തിലും കാസർകോട്ടെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. മഞ്ചേശ്വരത്ത് നാളെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഇന്ന് നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്കാണ് കുത്തേറ്റത്. ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ബോംബറിഞ്ഞും അക്രമം നടത്തിയും കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു. കാസര്‍ഗോട്ട് ബിജെപി നേതാവ് ഗണേഷിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരുക്കേൽപ്പിച്ചു. കന്യപ്പാടി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരത്തിയ കല്ലിൽ തട്ടി വാഹനം മറിഞ്ഞ് ബദിയടുക്ക സ്വദേശി ഐത്തപ്പ ഭാര്യ സുശീല എന്നിവർക്ക് പരിക്കേറ്റു. നഗരത്തിലും കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും അക്രമങ്ങളുണ്ടായി.
ഹര്‍ത്താല്‍ ആക്രമത്തില്‍ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ പൊലീസും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സിപിഐ ജില്ലാ കമ്മറ്റി ഓഫിസ് തകര്‍ത്തു. ഓഫിസിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകര്‍ത്തിരുന്നു. മാത്രമല്ല, സിപഎം ജില്ലാ കമ്മറ്റി ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായതിനുപുറമെ വിക്ടോറിയ കോളജിന്റെ കമാനത്തില്‍ കാവിക്കൊടി കെട്ടി. കൂടാതെ, ഒറ്റപ്പാലത്ത് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിക്കുകയും, അതോടൊപ്പം, പാലക്കാട് മരുതറോഡ് പഞ്ചായത്ത് ഓഫീസിനും പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനും നേരെ കല്ലേറും ഉണ്ടായിട്ടുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon