കോഴിക്കോട്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അക്രമം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്ന് എം.ടി രമേശ് ആരേപിച്ചു. കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദേഹം.
മുന്‍കാലങ്ങളില്‍ നടന്ന ഹര്‍ത്താലുകള്‍ വച്ചു നോക്കുമ്പോള്‍ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ വളരെ സമാധാനപരമായിരുന്നു. വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഹര്‍ത്താല്‍.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റ സി.സി.ടി.വി ദൃശ്യങ്ങള്‍ പൂര്‍ണമായി പുറത്തു വിടാന്‍ പോലീസ് തയാറാകണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon