വയനാട്: തൊവരിമലയിൽ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകി. സിപിഐഎംഎൽ റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റിയംഗം കെ പി കുഞ്ഞിക്കണാരൻ, തൃശൂർ സ്വദേശി രാജേഷ് അപ്പാട്ട്, മനോഹരൻ വാഴപ്പറ്റ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
സാധാരണ ഉപാധികൾക്ക് പുറമെ കെ പി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം. ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനോഹരൻ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പ്രവേശിക്കരുതെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon