ന്യൂജഴ്‌സി: വഴിയില്‍ ചിതറിത്തെറിച്ച നോട്ടുകെട്ടുകള്‍ പെറുക്കിയെടുത്ത് ഡ്രൈവര്‍മാര്‍. വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം നടക്കുന്നത്.ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. നോട്ടുകെട്ടുകളുമായി പോയ ബ്രിങ്ക്സിന്റെ ട്രക്കിന്റെ വാതില്‍ വഴിമധ്യേ തുറന്നുപോവുകയായിരുന്നെന്നാണ് കരുതുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സി കമ്പനിയാണ് ബ്രിങ്ക്സ്. വാതില്‍ തുറന്നതോടെ നോട്ട്കെട്ടുകള്‍ റോഡിലേക്ക് പറന്നുപോയി. നല്ല തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് നോട്ടുകള്‍ പെറുക്കിയെടുക്കുന്ന തിരക്കിലായി ഡ്രൈവര്‍മാര്‍. മോട്ടോര്‍ സൈക്കിളില്‍ എത്തുന്നവരാകട്ടെ വാഹനം നിര്‍ത്താതെ തന്നെ പണം എടുക്കാനുള്ള ശ്രമങ്ങളിലായി. അതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ഉന്തും തള്ളും വേറെയും.
IPO Tencent Music: le titre ouvre en hausse de 9% #TME
— Sabrina Quagliozzi (@squagliozzi) December 12, 2018
ഇവരെത്തേടി സന്ദേശം എത്തുകയായിരുന്നെന്നാണ് ട്വീറ്റില്‍ പോലീസ് പറഞ്ഞത്. ഡിറ്റക്ടീവുകള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. പണം റോഡില്‍ നിന്ന് എടുത്തവരില്‍ നിന്ന് അത് തിരികെവാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വീഡിയോയോ ഫോട്ടോകളോ കയ്യിലുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ബാങ്ക് ട്രക്കിന്റെ വാതിലുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എത്രത്തോളം പണമാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon