ജെറുസലേം: ഫെയ്‌സ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കമ്പനി താത്കാലികമായി റദ്ദു ചെയ്തു. 24 മണിക്കൂര്‍ നേരത്തേക്കായിരുന്നു നിയന്ത്രണം.
റണ്ട് ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന യെയിലിന്റെ പോസ്റ്റിനെ തുടര്‍ന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍റിപ്പോര്‍ട്ടു ചെയ്തു.
'നിങ്ങള്‍ക്കറിയാമോ എവിടെയൊക്കെയാണ് തീവ്രവാദം ഇല്ലാത്തതെന്ന്. ഐസ്ലന്‍ഡിലും ജപ്പാനിലും. യാദൃശ്ചികവശാല്‍ അവിടെ രണ്ടിടത്തും മുസ്ലീങ്ങള്‍ ഇല്ല.' ഇതായിരുന്നു വിവാദപരാമര്‍ശം അടങ്ങിയതെന്നു പറഞ്ഞ യെയിര്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അഭിപ്രായം തുറന്നു പറയാന്‍ ശ്രമിക്കാതെ ഫെയ്‌സ്ബുക്ക് വായമൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് യെയിര്‍ കുറ്റപ്പെടുത്തി.
This post have 0 komentar
EmoticonEmoticon