കൊച്ചി: എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും, എന്നാല്‍ നിയമ നടപടി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികള്‍ കോടതിയെ അറിയിക്കും. ഇപ്പോഴുള്ളത് താത്കാലിക പിന്‍മാറ്റം മാത്രമാണെന്നും ടോമിന്‍ തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
താത്കാലിക ജീവനക്കാരുടെ പിരിച്ചു വിടല്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഒരു താത്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് കെഎസ്ആര്‍ടിസി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. പരീക്ഷ എഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണ് കെഎസ്ആര്‍ടിസി നടത്തുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon