ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ആഹ്വാനത്തിനെതിരെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനേവാല.ട്വിറ്ററിലുടെ വെല്ലുവിളിച്ചാണ് തെഹ്സീന്‍ പൂനേവാല രംഗത്തെത്തിയത്.
'ഞാനെന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, ഇനി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നത് കാണിക്കൂ, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു'' -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It's a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) January 28, 2019
ഈ പ്രസ്ഥാവനക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ ഒരു പരിവര്‍ത്തനം അത്യാവശ്യമാണ്. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയണം. ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ പിന്നീട് ഉണ്ടാവാന്‍ പാടില്ല. അതിന് മതമോ ജാതിയോ നോക്കേണ്ട ആവശ്യമില്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയുടെ വേദിയിലായിരുന്നു സദാചാര പൊലീസിംഗിനും ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്ന പ്രസ്താവന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ നടത്തിയത്.
. ഹെഗ്ഡെയുടെ ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
ഹെഗ്ഡെക്ക് ആളുകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യാനല്ലാതെ മറ്റൈന്നും അറിയില്ലെന്ന് ഹൈദരാബാദ് എംപി അസാസുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.
പ്രസ്താവനക്കെതിരെ വിമര്‍ശനമുന്നയിച്ച കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഹെഗ്ഡെ രംഗത്തെത്തിയിരുന്നു. മുസ്ലീം ഭാര്യക്ക് പിന്നാലെ പോകുന്ന വ്യക്തിയെന്നായിരുന്നു അധിക്ഷേപം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon