തിരുവനന്തപുരം:പ്രതികള്‍ക്കായി സി.പി.എം ഓഫീസില്‍ തിരച്ചില്‍ നടത്തിയതിന്റെ പേരില്‍ എസ്.പി ചൈത്ര തെരേസ ജോണിനെ മുഖ്യമന്ത്രിയടക്കം വിമര്‍ശിക്കുമ്പോഴും അതേ പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പിടിച്ചത് ഒരാളെ മാത്രമാണ്.
ബുധനാഴ്ച രാത്രി, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമിച്ചതാണ് പാര്‍ട്ടി ഓഫീസ് റെയ്ഡിന് കാരണമായ വിവാദങ്ങള്‍ക്ക് തുടക്കം. പോക്സോ കുറ്റം ചുമത്തപ്പെട്ട രണ്ട് പേരെ സ്റ്റേഷനില്‍ കയറി കാണാനുള്ള ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമമാണ് ആക്രമണത്തിലെത്തിയത്.കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ വ്യാഴാഴ്ച രാവിലെ കേസെടുത്തു.
ഡിവൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിധിന്‍ അടക്കം നാല് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ നിധിന് വേണ്ടിയാണ് ചൈത്രയുടെ നേതൃത്വത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധിച്ചത്.ആ പരിശോധന വിവാദത്തിലാക്കിയതോടെ ഡി.വൈ.എഫ്.ഐക്കാര്‍ രക്ഷപെട്ടു. മനോജ് എന്ന ഒരാളെ പിടിച്ചതല്ലാതെ അവശേഷിക്കുന്ന 24പേരെയും അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ബ്ലോക്ക് സെക്രട്ടറിയായ നിധിന്‍ അടക്കമുള്ള ഭാരവാഹികള്‍ ഒളിവിലെന്ന് പറയുമ്പോള്‍ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ഒളിയിടം കണ്ടെത്താന്‍പോലും ശ്രമിക്കുന്നുമില്ല.സി.പി.എം സമ്മര്‍ദത്തിന് വഴങ്ങി കണ്ടാലറിയാവുന്നവരുടെ പട്ടികയില്‍ നിന്ന് പലരെയും ഒഴിവാക്കാനും നീക്കമുണ്ട്. പാര്‍ട്ടി ഓഫീസിലെ പരിശോധനാവിവരം പോലീസുകാര്‍ തന്നെ ചോര്‍ത്തി പ്രതികളെ രക്ഷിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അതേ പ്രതികളെ പിടിക്കാതെ പോലീസ് ഒളിച്ചുകളി തുടരുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon