ആസിഫ് അലിയും ഐശ്വര്യലക്ഷ്മിയും വേഷമിടുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രാണ് ഇത്.കോളേജ് പഠനം പൂർത്തിയായിക്കഴിഞ്ഞ ന്യൂജെൻ യുവാവായാണ് ആസിഫ് അഭിനയിക്കുന്നത്.
വിജയ് സൂപ്പറായി ആസിഫ് അലിയും പൗര്‍ണമിയായി ഐശ്വര്യലക്ഷ്മിയും ആയാണ് വേഷമിടുന്നത്. ശാന്തീകൃഷ്ണ, രണ്‍ജി പണിക്കര്‍, ദേവന്‍, സിദ്ദിഖ്, കെ പി എ സി ലളിത, ആര്‍ ജെ ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ട്രെയിലര്‍ കണ്ട് ഈ ചിത്രം തെലുങ്കില്‍ വിജയ് ദേവരെക്കൊണ്ട നായകനായെത്തിയ പെള്ളിച്ചോപ്പുലുവുമായി സാമ്യമുണ്ടെന്നും ആ ചിത്രത്തിന്റെ റീമേക്ക് ആണോ ഇതെന്നുമുള്ള സംശയങ്ങളും വിമര്‍ശനങ്ങളുയരുന്നുണ്ട്.
ഈ ചിത്രത്തിലെ മനോഹരമായ ഗാനവും പുറത്തിറങ്ങിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon