ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്കാണ് വാദ്രയുടെ ചോദ്യം ചെയ്യല്‍.ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു.
വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ വാങ്ങിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon