കാസര്‍കോട്: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെയും സര്‍വ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് യോഗത്തില്‍ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായി സമരം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഇതേ ആവശ്യത്തിനായുള്ള നടപടികള്‍ മുന്നോട്ട് നീക്കുകയാണ്.

This post have 0 komentar
EmoticonEmoticon