പത്തനംതിട്ട: ശ്രീലങ്കന്‍ യുവതിയുടെ ശബരിമല സന്ദര്‍ശനം സമ്പന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി. ആവശ്യമെങ്കില്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ കൂടി നടത്തിയേക്കും.
ജനുവരി രണ്ടിന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല സന്ദര്‍ശനത്തെത്തുടര്‍ന്ന തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ആചാര ലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ശശികല എന്ന 47കാരിയായ ശ്രീലങ്കന്‍ യുവതിയും ദര്‍ശനം നടത്തിയെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാലും ഇതു സംബന്ധിച്ച കൃത്യമായ സ്ഥിരീകരണം ഉണ്ടായില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon