അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ദുബായ് മര്‍മൂം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചതെന്നും കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു അദ്ദേഹം ചോദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളം സന്ദര്‍ശിക്കാന്‍ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയിലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് എം.എ. യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ സന്ദര്‍ശിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon