വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ മതിലിന് പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാതായതോടെയാണ് ട്രംപ് കടുത്ത നടപടി കൈക്കൊണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനപ്രതിനിധി സഭയുടെ അനുമതിയില്ലാതെ തന്നെ തന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാമെന്നതാണ് ട്രംപിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.
മെക്സിക്കന്‍ മതിലിന് പണം അനുവദിക്കില്ലെങ്കില്‍ മറ്റ് ബില്ലുകളിലൊന്നും ഒപ്പിടില്ലെന്ന നിലപാട് ട്രംപും സ്വീകരിച്ചതോടെ അമേരിക്കയില്‍ ട്രഷറി സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ മാറി. സര്‍ക്കാര്‍ ജീവനക്കാരെയടക്കം ദുരിതത്തിലാഴ്ത്തിയ തീരുമാനം പിന്നീട് ട്രംപ് മയപ്പെടുത്തുകയായിരുന്നു.
മെക്സിക്കന്‍ മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മെക്സിക്കന്‍ മതില്‍.
This post have 0 komentar
EmoticonEmoticon