തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഫാ. റോബിന്‍ വടക്കുംചേരി (49)യാണു മുഖ്യ പ്രതി. കൂത്തുപറമ്ബ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി പ്രസവിച്ചിരുന്നു.
നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറില്‍ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരാണു മറ്റു പ്രതികള്‍.
ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസില്‍ പ്രതികളായിരുന്നുവെങ്കിലും ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കേസ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon