ads

banner

Friday, 11 January 2019

author photo

സിഡ്‌നി: ഓസ്ട്രലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന വിജയം നേടിയ ഇന്ത്യൻ ടീമിന് നാളെ മുതൽ ഏകദിന പരീക്ഷണമാണ്. ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തുന്ന എം.എസ്‌ ധോണിയിലാണ് ആരാധകരുടെ ആരാധകരുടെ പ്രതീക്ഷകളത്രയും. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നേ ധോണിക്ക് തന്റെ ശേഷി തെളിയിക്കുവാനുള്ള അവസരമാണ് ഈ പരമ്പര. ഈ അവസരത്തിലാണ് മുൻ നായകന് സമ്പൂർണ പിന്തുണ നൽകി ടീമിന്റെ ഇപ്പോഴത്തെ സഹ നായകൻ രോഹിത് ശർമ്മ രംഗത്തു വന്നിരിക്കുന്നത്. 

ധോണി ഇപ്പോഴും ടീമിന്റെ അഭിവാജ്യ ഘടകമാണ്, ഗ്രൗണ്ടിലും പുറത്തും അദ്ദേഹത്തിന്റെ സാന്നിധ്യം പകർന്നുനൽകുന്ന ഊർജം വളരെ വലുതാണ്. ടീമിന്റെ വെളിച്ചവും വഴികാട്ടിയും ഇപ്പോഴും അദ്ദേഹം തന്നെയാണ്. ധോണിയുടെ പരിചയസമ്പത്തും ഉപദേശങ്ങളും ടീമിലെ ഇപ്പോഴത്തെ യുവതാരങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുറത്തിരുത്തിയാണ് ധോണിയെ ടീമിലെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ഏകദിനം നാളെ സിഡ്‌നിയിൽ അരങ്ങേറും. ടെസ്റ്റ് പരമ്പരയിൽ അടിതെറ്റിയ കങ്കാരുക്കൾക്ക് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement