തിരുവനന്തപുരം: എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തി സിപിഎം നേതൃത്വം. പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നിലെങ്കിലും അദ്ദേഹം സ്ഥാനാര്‍ഥിയായേക്കില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്നാണ് പ്രത്യക്ഷ നിലപാടെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ് മല്‍സരിക്കും.
സമീപകാലത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് എറണാകുളം മണ്ഡലത്തില്‍ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മല്‍സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേയും അതിനു മുന്‍പ് സിന്ധു ജോയിയുടേയും സെബാസ്റ്റ്യന്‍ പോളിന്റേയും സ്ഥാനാര്‍ഥിത്വവും അപ്രതീക്ഷിതമായിരുന്നു. ഇത്തവണയും ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി എറണാകുളത്തുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
മുന്‍ എംപിയും എറണാകുളത്തെ രാഷ്ട്രീയ സംസ്‌കാരികമണ്ഡലങ്ങളില്‍ സജീവ സാന്നിധ്യവുമായ പി.രാജീവിന്റെ പേരാണ് ചര്‍ച്ചകളില്‍ മുന്നില്‍. കുറേക്കൂടി സുരക്ഷിതമായ ചാലക്കുടിയാണ് രാജീവിന് താല്‍പര്യമെന്നാണ് സൂചന. ചാലക്കുടിയില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് പുറത്തുപറയുമ്പോഴും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാമെന്നാണ് ഇന്നസെന്റിന്റെ മനസിലിരുപ്പ്. ഇന്നസെന്റ് വീണ്ടും മല്‍സരിക്കാന്‍ തയാറാണെങ്കില്‍ ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി വേണോയെന്ന് സിപിഐഎമ്മിന് രണ്ടാമത് ആലോചിക്കേണ്ടിവരും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon