തിരുവനന്തപുരം: അഴീക്കോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ ഹര്‍ജിയിലാണ് കെ എം ഷാജി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ഷാജി നേരത്തെ നല്‍കിയ ഹര്‍ജിക്ക് ഒപ്പം നികേഷിന്റെ ഹര്‍ജിയും കേള്‍ക്കാം എന്ന് ജസ്റ്റിസ് എ കെ സിക്രി വ്യക്തമാക്കി.
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ വിജയം അസാധുവാക്കിയിരുന്നുവെങ്കിലും നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതിനെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ സുപ്രീം കോടതി നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരന്നില്ലെങ്കിലും ഷാജിക്ക് നിയമസഭയില്‍ ഉപാധികളോടെ പങ്കെടുക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon