ads

banner

Saturday 13 April 2019

author photo

ചി​ത്ര​ദു​ര്‍​ഗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോംഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാ​വ​ല്‍​ക്കാ​ര​ന്‍ നൂറുശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന പേരുവരുന്നതെന്നും ചോദിച്ചു. ക​ര്‍​ണാ​ട​ക​യി​ലെ കോ​ളാ​ര്‍, ചി​ത്ര​ദു​ര്‍​ഗ മേ​ഖ​ല​ക​ളി​ല്‍ നടന്ന തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​ര്‍ ക​ള്ള​ന്‍​മാ​രു​ടെ കൂ​ട്ട​മാ​ണ്. ക​ര്‍​ഷ​ക​രും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളു​മാ​യ നി​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ല്‍​നി​ന്നു പ​ണം കൈ​ക്ക​ലാ​ക്കി അ​വ​ര്‍ നീ​ര​വ് മോ​ദി, മെ​ഹു​ല്‍ ചോ​ക്സി, വി​ജ​യ് മ​ല്ല്യ, ല​ളി​ത് മോ​ദി എ​ന്നി​ങ്ങ​നെ 15 പേ​ര്‍​ക്കാ​യി ന​ല്‍​കി. നീരവ് മോദി,​ ലളിത് മോദി,​ നരേന്ദ്രമോദി. എ​ന്താ​ണ് ഈ ​ക​ള്ള​ന്‍​മാ​ര്‍​ക്കെ​ല്ലാം മോ​ദി എ​ന്നു പേ​രു വ​രു​ന്ന​ത്. ഇ​നി​യും തെ​ര​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ മോ​ദി​മാ​രു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വ​രുമെന്നും രാ​ഹുല്‍ ഗാന്ധി പ​റ​ഞ്ഞു.

അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് 72,000 രൂ​പ വ​ര്‍​ഷം​തോ​റും ല​ഭി​ക്കു​ന്ന ന്യാ​യ് പ​ദ്ധ​തി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​വ​ല്‍​ക്കാ​ര​ന്റെ മു​ഖം​ചു​ളി​ഞ്ഞു. എ​വി​ടെ​നി​ന്നാ​ണ് പ​ണം​ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​ചോ​ദ്യം. നി​ങ്ങ​ളു​ടെ സു​ഹൃ​ത്ത് അ​നി​ല്‍ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ല്‍​നി​ന്നു പ​ണം വ​രു​മെ​ന്നാ​ണ് മോ​ദി​യോ​ടു എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. കാ​ര്‍​ഷി​ക ബ​ജ​റ്റി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലെ ഭീ​തി നീ​ക്കു​മെ​ന്നും കാ​ര്‍​ഷി​ക ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്റെ പേ​രി​ല്‍ ഒ​രു ക​ര്‍​ഷ​ക​നും ജ​യി​ലി​ല്‍ പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.
 
കാ​ര്‍​ഷി​ക ബ​ജ​റ്റി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലെ ഭീ​തി നീ​ക്കു​മെ​ന്നും കാ​ര്‍​ഷി​ക ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഒ​രു ക​ര്‍​ഷ​ക​നും ജ​യി​ലി​ല്‍ പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഒ​രു വ​ശ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും അ​നീ​തി​യു​മാ​ണെ​ന്നും ഇ​തി​നെ സ്നേ​ഹ​ത്തി​ലൂ​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ലൂ​ടെ​യും നീ​തി​യി​ലൂ​ടെ​യു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement