കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയില്‍ ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശി നൂര്‍ മുഹമ്മദ് എന്നായാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നൂര്‍ മുഹമ്മദിനെ നാളെ കോടതിയില്‍ ഹാജരാക്കും. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ബലാത്സംഗശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നുമണിക്കാണ് പുതപ്പുകച്ചവടത്തിനായി നൂര്‍ മുഹമ്മദ് യുവതിയുടെ വീട്ടിലെത്തിയത്. 2 മാസം ഗര്‍ഭിണിയായ യുവതി ഈ സമയത്ത് വീട്ടില്‍ തനിച്ചാണ് ഉണ്ടായിരുന്നത്. ഇത് മനസിലാക്കിയ നൂര്‍ മുഹമ്മദ് വീട്ടിനുള്ളില്‍ കടന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെക്കുകയും ഇതുകേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും ചെയ്തു. ഇതോടെ നൂര്‍ മുഹമ്മദ് ഇവിടെ നിന്നും രക്ഷപ്പെട്ടു.
നൂര്‍ മുഹമ്മദിനൊപ്പം പുതപ്പുകച്ചവടത്തിനെത്തിയ മറ്റ് മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നൂര്‍ മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പിന്നീട് വെട്ടിക്കവല ജംഗ്ഷനില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon