ads

banner

Monday, 29 April 2019

author photo

ന്യൂഡല്‍ഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍  പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പ്രസ്താവനയിലാണ് രാഹുല്‍ ഗാന്ധി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല

ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. റഫാല്‍ കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയായത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതി പറഞ്ഞെന്നായിരുന്നു അമേഠിയില്‍ രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്. തുടര്‍ന്ന് രാഹുലിനെതിരെ ബി ജെ പി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement