ads

banner

Monday, 29 April 2019

author photo

ന്യൂഡല്‍ഹി: പ്രധാനന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കാണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മഹിള കോണ്‍ഗ്രസ് ദേശിയ അധ്യക്ഷയും എംപിയുമായ സുഷ്മിത ദേവാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ച് ഗുജറാത്തില്‍ റാലി സംഘടിപ്പിച്ചുവെന്ന് ദേവ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പായിരുന്നു മോദിയുടെ റാലി. മോദിയും അമിത് ഷായും സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചുവെന്നും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ചാണ് ഹര്‍ജി  പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിനായി ഹാജരായിരിക്കുന്നത്.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement