ads

banner

Monday, 29 April 2019

author photo

ലണ്ടന്‍‍:  ജയിലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക്  12 മാസം തടവ് ശിക്ഷ വിധിച്ച് മോള്‍ഡ് ക്രൌണ്‍ കോടതി. റെക്സ്ഹാം ജയിലില്‍വെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥ  എമിലി വാട്ട്സണെയാണ് കോടതി ശിക്ഷിച്ചത്. റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വന്‍ ജയിലിലെ പ്രിസണറാണ് എമിലി. ഇതേ ജയിലിലെ ജോണ്‍ മക്ഗീ എന്നയാളുമായി സെല്ലിനുള്ളില്‍വെച്ച് എമിലി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു പരാതി. തടവുകാരനായ ജോണ്‍ മക്ഗീയുടെ   സെല്ലില്‍ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെട്ടെന്ന് കോടതി കണ്ടെത്തി. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. 

2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോണ്‍ മക്ഗീ കോടതിയില്‍ സമ്മതിച്ചു. സെല്ലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഐഫോണ്‍ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. സെല്ലിനുള്ളില്‍ അനധികൃതമായി ഫോണും ചാര്‍ജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement