തൃശൂര്‍: മുണ്ടൂർ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നാല് പ്രതികൾ കൂടി പൊലീസ് പിടിയിൽ. തിരുവല്ല സ്വദേശി അബി, പീച്ചി സ്വദേശി പ്രിൻസ് തോമാസ്, അമല നഗർ സ്വദേശി മെൽവിൻ, ചേറൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്, കഞ്ചാവ് വിൽപന ഒറ്റുകൊടുത്തതിന്‍റെ വൈരാഗ്യത്തിൽ മുണ്ടൂർ സ്വദേശി ശ്യാമിനേയും വരടിയം സ്വദേശി ക്രിസ്റ്റഫറിനേയും വെട്ടിക്കൊന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചു വീഴ്ത്തി വാളുകൊണ്ട് വെട്ടിയാണ് കൊലപാതകം നടത്തിയത്. കേസിലെ പ്രധാന പ്രതികളായ നാലു പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon