ദില്ലി: ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ടായ റവന്യു വരുമാന നഷ്ടം പരിശേധിക്കാന്‍ തോമസ് ഐസക് അടങ്ങുന്ന സമിതി രംഗത്ത്. ഇദ്ദേഹത്തെ കൂടാതെ സംസ്ഥാനത്തെ ഏഴ് മന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് രൂപം നല്‍കിയിരിക്കുന്നത്. അതായത്, നഷ്ടം പരിശേധിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിതല സമിതിക്ക് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നേതൃത്വം നല്‍കുന്നതുമാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ - നവംബര്‍ കാലയളവില്‍ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കാശ്മീര്‍, ഒഡീഷ, ഗോവ, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 14 മുതല്‍ 37 ശതമാനം വരെ വരുമാനത്തില്‍ കുറവുണ്ടായിരുന്നു. മാത്രമല്ല, പുതുച്ചേരിയില്‍ 43 ശതമാനം വരെയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍, ആന്ധ്ര, മിസോറം, മണിപ്പൂര്‍, സിക്കിം, നാഗാലാന്റ്്, എന്നിവടങ്ങളില്‍ വര്‍ദ്ധനയും ഉണ്ടായിരിക്കുന്നു.
This post have 0 komentar
EmoticonEmoticon