പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സൂപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. എറണാകുളത്ത് വെച്ച് നടന്ന ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയില്‍ ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള ഹൈക്കോടതി വിധിയും' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ത്ത് ഇവിടെ വേരുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെത്. വിധിയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് വോട്ട് ബാങ്ക് മുന്നില്‍ക്കണ്ടാണ്. അതിനെ എന്തു വിലകൊടുത്തും ചെറുക്കണം. കേരളത്തില്‍ ബിജെപി ഭരിക്കുന്നത് കാണേണ്ടി വരില്ലെന്ന് ഉറപ്പുണ്ട്. സുപ്രീംകോടതി വിധിയോട് ഇത്രയും കടുത്ത പ്രതിഷേധം വരുമെന്ന് ഓര്‍ത്തിരുന്നില്ല. യുവതികള്‍ അവിടെ കയറിയതിന്റെ പേരില്‍ ശുദ്ധികലശം നടത്തുന്നതിനെതിരേയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഇന്ദിര ജയ്സിങ് കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ആദ്യം എത്തിയ യുവതികളിലൊരാള്‍ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്നമല്ല, ലിംഗനീതിയുടേതാണ്.
സുപ്രീംകോടതിയിലെ ജഡ്ജിമാര്‍പോലും ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാന്‍ മടികാണിച്ചിരുന്നു. 'അക്കാര്യം' എന്നാണ് ജഡ്ജിമാര്‍ പലരും ആര്‍ത്തവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആര്‍ത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്സിങ് ഉന്നയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon