ads

banner

Monday, 14 January 2019

author photo

മലപ്പുറം: ആലപ്പാട് ഖനനം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് ഇതുവരെയും സര്‍ക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് സമരത്തെക്കുറിച്ച് ടിവിയില്‍ നിന്നുമാണ് അറിഞ്ഞത്. അതിനു ളേഷമാണ് ഇത്ക്കുറിച്ച് അല്വേഷിച്ച് അങ്ങനെയൊരു സമരം നടക്കുന്നുണ്ടെന്നറിഞ്ഞത്.

കരിമണല്‍ പ്രകൃതി നല്‍കുന്ന സമ്പത്താണെന്നും ഒരു കാരണവശാലും ഖനനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഖനനം തുടരണം എന്നതില്‍ ഇടതു പക്ഷത്തിനു മുഴുവന്‍ ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഖനന മേഖലയില്‍ ജോലി ചെയ്യുന്ന അനേകം തൊഴിലാളികളുണ്ട്. ഖനനം നിര്‍ത്തുന്നതിലൂടെ ഇവരുടെയൊക്കെ തൊഴില്‍ നഷ്ടപ്പെടും. കരിമണല്‍ പൂര്‍ണ്ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ ഇനിയും ഒട്ടേറെ തൊഴിലവസരങഅങള്‍ അവിടെ ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

നേരത്തെ ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്ത് നിന്നും വന്നവരാണെന്ന മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിന്നു. തിങ്കളാഴ്ച്ച രാവിലെ സമരവേദിയിലെത്തിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍?ഗ്രസ് നേതാവ് വി.എം.സുധീരനും വിവാദപ്രസ്താവനയുടെ പേരില്‍  മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. സേവ് ആലപ്പാട് സമരസമിതിയുടെ റിലേ സമരം 75-ാം ദിവസത്തിലെത്തിച്ചേര്‍ന്നപ്പോഴാണ് വ്യവസായ മന്ത്രിയുടെ ഇത്തരത്തിലൊരു പ്രസ്താവന.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement