ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ നിന്ന് ഒരിഞ്ച് പുറകോട്ട് പോകരുതെന്ന് അരുന്ധതി റോയ്. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ജാമിഅയില്‍ എത്തിയാണ് അരുന്ധതി റോയ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
'എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ നമ്മെ ഒരുമിച്ച് തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട് സാധിക്കില്ല. ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്'- അരുന്ധതി റോയ് പറഞ്ഞു
എന്നാല്‍ പൗരത്വ ഭേദഗതി നിയമം അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന മുസ്ലിംകള് അല്ലാത്തവര്‍ക്കു മാത്രമേ പൗരത്വം നല്‍കൂ എന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തടങ്കല്‍ പാളയങ്ങള്‍ നിലവിലില്ലെന്ന് അവകാശപ്പെട്ടെങ്കിലും ഈ അവകാശവാദവും ശരിയല്ലെന്നു തെളിഞ്ഞിരുന്നു എന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon