ads

banner

Monday, 24 February 2020

author photo

അഹമ്മദാബാദ്: രണ്ട് സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. സ്വീകരണത്തിന് ശേഷമുള്ള റാലിക്ക് തുടക്കമായി.

12.15-ന് സബര്‍മതി ആശ്രമസന്ദര്‍ശനം. തുടര്‍ന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും.ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement